രാഷ്ട്രീയവൈരം മാറിനിന്നു; വൃക്ക തകരാറിലായ കെ എസ് യു പ്രവർത്തകന് സഹായവുമായി എസ് എഫ് ഐ

രാഷ്ട്രീയ വൈരം ഒരിക്കലും വ്യക്തിജീവിത ബന്ധങ്ങൾക്കോ മനുഷ്യത്വത്തിനെയോ ബാധിക്കില്ലെന്ന ഉദാത്ത മാതൃകയാണ് ആലപ്പുഴയിൽ നിന്നും കേൾക്കുന്ന വാർത്ത. ഇരു വൃക്കകളും തകരാറിലായ കെ എസ് യു നേതാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായി കൈ കോർത്തിരിക്കുന്നത് ഉറ്റ ശത്രുക്കളെന്ന് കരുതുന്ന എസ് എഫ് ഐ പ്രവർത്തകരാണ്

കെ എസ് യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗം പെരിങ്ങാലമടത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ ചികിത്സക്ക് എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫേസ്ബുക്കിലൂടെ സഹായം അഭ്യർഥിക്കുകയാണ്. കെ എസ് യു ബാൻഡ് അണിഞ്ഞുനിൽക്കുന്ന റാഫിയുടെ ചിത്രം സഹിതമാണ് എസ് എഫ് ഐ സഹായം അഭ്യർഥിക്കുന്നത്.

കായംകുളം എംഎസ്എം കോളജിലെ എസ് എഫ് ഐ മുൻ ചെയർമാൻ ഷാനവാസ് ഖാൻ റാഫിക്ക് വൃക്ക നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകൻ രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ചികിത്സാ ചെലവിനുള്ള പണത്തിനായി എസ് എഫ് ഐ മുന്നിട്ടിറങ്ങുന്നത്. ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്ബർ: 10540100300824. ഐഎഫ്എസ്സി: FDRL0001054. ഫോൺ: 90481 00377.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *