എസ് എഫ് ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിന് നേരെ ക്രിമിനലുകളുടെ ആക്രമണം. വിഷ്ണു രമേശിന് നേരെയാണ് അക്രമണം നടന്നത്. പന്തളത്ത് വെച്ച് മൂന്നംഗ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ എസ് എസാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു