എസ് എഫ് ഐ നേതാവിന്റെ കൊലപാതകം: ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക്

  • 12
    Shares

മഹരാജാസ് കോളജ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ എസ് എഫ് ഐ നേതാവിനെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. പഠിപ്പ് മുടക്കിന്റെ പശ്ചാത്തലത്തിൽ യൂനിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റി വെച്ചു

രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ മറയൂർ സ്വദേശി അഭിമന്യു(19)വാണ് മരിച്ചത്. കോട്ടയം സ്വദേശിയായ അർജുൻ, വിനീത് എന്ന വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് അഭിമന്യുവിനെ കൊന്നത്. തിങ്കളാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. കോളജിലേക്ക് അതിക്രമിച്ച് കയറാൻ നോക്കിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്ന് പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു

അഭിമന്യു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അർജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അർജുൻ അപകടനില തരണം ചെയ്തിട്ടില്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *