കണ്ണീരിന് സ്വാന്തനം: കിത്താബിന് വേദിയൊരുക്കാമെന്ന് എസ് എഫ് ഐ

  • 60
    Shares

ഇസ്ലാം മത വിശ്വാസത്തെ നിന്ദിച്ചതായി ചിലർ ആരോപിച്ചതിനെ തുടർന്ന് സ്‌കൂൾ കലോത്സവത്തിൽ നിന്ന് പിൻവലിച്ച കിത്താബ് നാടകത്തിന് സംസ്ഥാനമാകെ വേദിയൊരുക്കാൻ തയ്യാറെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിൻ ഇക്കാര്യം അറിയിച്ചത്.

അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി വേദിയൊരുക്കുമെന്നാണ് സച്ചിൻ പറയുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ….
കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും

അടച്ചു വെക്കേണ്ടതല്ല , തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്..
കിത്താബിന്റെ ചർച്ചകൾ കോഴിക്കോട് ജില്ല കലോത്സവവേദിയിൽനിന്നും തുടങ്ങിയപ്പോൾ തന്നെ അർത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങൾ.. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേർക്കുന്നു…. വിദ്യാർത്ഥികൾ അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും.. ഒപ്പം ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ഇനിയും ഏറ്റെടുക്കും… #

കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ നാടകമാണ് കിത്താബ്. നാടകത്തിൽ മതവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച തീവ്ര മുസ്ലിം സംഘടനയായ എസ് ഡി പി ഐ വേദിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ യൂത്ത് ലീഗ്-എസ് ഡി പി ഐ സഖ്യ ഗുണ്ടകൾ മേമുണ്ട സ്‌കൂളിലെ വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *