കൊല്ലത്ത് പതിനെട്ടുകാരിയെ കാണാതായിട്ട് ഒമ്പത് ദിവസം; ബാഗും പുസ്തകങ്ങളും കണ്ടെത്തി

  • 12
    Shares

കൊല്ലം അഞ്ചാലുംമൂട്ടിൽ നിന്ന് പതിനെട്ടുവയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായിട്ട് ഒമ്പത് ദിവസമാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രത്തിലേക്ക് പോയ ഷബ്‌നയെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

ഷബ്‌നയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചിൽ നിന്ന് കണ്ടെത്തിയിരുന്നു. കടലിൽ അകപ്പെട്ടുവെന്ന സംശയത്തെ തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ കടലിലും തിരച്ചിൽ നടത്തിയിരുന്നു. സമീപത്തെ ഹോട്ടലിന്റെ സിസിടിവിൽ നിന്ന് പെൺകുട്ടി ഒറ്റയ്ക്ക് ബീച്ചിലേക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു.

ഷബ്‌നയുമായി അടുപ്പത്തിലായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും വിവരങ്ങളൊന്നും കിട്ടിയില്ല. യുവാവുമായി ഷബ്‌ന സ്‌നേഹത്തിലാണെന്ന കാര്യം അറിഞ്ഞ വീട്ടുകാർ കാണാതാകുന്നതിന് മുന്ന് ദിവസം മുമ്പ് കുട്ടിയെ വിലക്കിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *