പ്രസംഗം വഴിതെറ്റുന്ന യുവതയെ കുറിച്ച്; പീഡനക്കേസിൽ പിടിയിലായപ്പോൾ ഇമാം ഫ്രീക്കൻ ലുക്കിൽ

  • 191
    Shares

തിരുവനന്തപുരം തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മതപ്രഭാഷകനും പോപുലർ ഫ്രണ്ട് പ്രചാരകനുമായ ഷഫീഖ് ഖാസിമി പിടിയിലായത് ഫ്രീക്കൻ ലുക്കിൽ. വഴി തെറ്റുന്ന യുവതയെ കുറിച്ചും ജീൻസ് ധാരികളെ കുറിച്ചുമൊക്കെ വേദനിച്ച് പ്രസംഗിച്ച് നടന്ന ഇമാമിന്റെ ചെത്ത് ലുക്ക് കണ്ട് അന്തം വിടുകയാണ് അനുയായികൾ

പീഡനക്കേസിൽ കുടുങ്ങുന്നതിന് മുമ്പ് വെള്ള വസ്ത്രവും മതപരമായ തൊപ്പിയും ധരിച്ച് മാത്രം നടന്നയാളാണ് ജീൻസും ടീ ഷർട്ടുമൊക്കെയിട്ട് പിടിയിലായത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ തൊപ്പിയും വെള്ള വസ്ത്രവുമൊക്കെ കളഞ്ഞ് ഫ്രീക്ക് ലുക്ക് സ്വീകരിക്കുകയായിരുന്നു ഉസ്താദ്. പക്ഷേ ലുക്ക് മാറ്റിയിട്ടും പോലീസിൽ നിന്ന രക്ഷ നേടാൻ ഷഫീഖിന് സാധിച്ചില്ല.

നിരവധി ട്രോളുകളാണ് ഇമാമിന്റെ പുതിയ ലുക്കിനെ സംബന്ധിച്ച് ഇറങ്ങിയിരിക്കുന്നത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം വനത്തിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. സംഭവം പുറത്തറിഞ്ഞ് കേസായതോടെയാണ് മുങ്ങിയത്. മധുരയിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *