ദീർഘവീക്ഷണമുള്ള മഹാനാണിദ്ദേഹം: ചെർപ്പുളശ്ശേരി പീഡനാരോപണത്തിൽ മന്ത്രി മണിയെ ട്രോളി ഷാഫി പറമ്പിൽ

  • 41
    Shares

ചെർപ്പുളശ്ശേരി പീഡനാരോപണത്തിൽ മന്ത്രി എംഎം മണിയെ ട്രോളി കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. ചെർപ്പുളശ്ശേരി സിപിഎം എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

ടോം വടക്കൻ ബിജെപിയിൽ ചേർന്ന അവസരത്തിൽ കോൺഗ്രസിനെ ട്രോളി എംഎം മണി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഓർമിപ്പിച്ചാണ് ഷാഫിയുടെ മറുപരിഹാസം. പാർട്ടി ഓഫീസ് പൂട്ടി പോകുന്നവർ ലൈറ്റും ഫാനും ഓഫ് ചെയ്യണം, വൈദ്യുതി അമൂല്യമാണെന്നായിരുന്നു മണി ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. ഇതോർമിപ്പിച്ചാണ് ഷാഫിയുടെ ട്രോൾ. അപാര ദീർഘവീക്ഷണം, മഹാനാണ് ഇദ്ദേഹമെന്ന് മണിയുടെ ചിത്രത്തോടൊപ്പം ഷാഫി ഫേസ്ബുക്കിൽ കുറിക്കുന്നു

അപാര ദീർഘവീക്ഷണം ..മഹാനാണിദ്ദേഹം ..

Posted by Shafi Parambil on Wednesday, 20 March 2019

അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥനപാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :…കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും "വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് "#Save_Electricity

Posted by MM Mani on Thursday, 14 March 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *