സോളാർ തട്ടിപ്പ്: നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു
സോളാർ കേസ് രണ്ടാം പ്രതിയും സീരിയൽ-സിനിമാ നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. 2013ൽ ഡോക്ടർ ദമ്പതികളെയും പ്രവാസികളെയും കബളിപ്പിച്ച കേസിലാണ് നടപടി. ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ശാലു മേനോന്റെ അമ്മ കലാദേവി മൂന്നാം പ്രതിയാണ്.
വീടുകളിൽ സോളാർ പാനലും തമിഴ്നാട്ടിൽ കാറ്റാടി മില്ലുകളും സ്ഥാപിച്ച് നൽകുമെന്ന് പത്രപരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരിൽ നിന്ന് 30 ലക്ഷം രൂപയും പ്രവാസി റാസിഖ് അലിയിൽ നിന്ന് ഒരു കോടിയിലധികം രൂപയും ഇവർ തട്ടിയെടുത്തു. തട്ടിയെടുത്ത പൈസയുടെ ഭൂരിഭാഗവും ബിജു രാധാകൃഷ്ണൻ ശാലുവിനായിരുന്നു നൽകിയിരുന്നത്.