സുവനീറിൽ പോലും തിലകന്റെ പേരില്ല; എഎംഎംഎക്കെതിരെ ഷമ്മി തിലകൻ

  • 248
    Shares

നടൻ തിലകനെതിരെ താരസംഘടനയായ എഎംഎംഎ മുമ്പ് സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഷമ്മി തിലകൻ എ എം എം എയക്ക് കത്തയച്ചു.

സംഘടനയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽ പോലും തിലകന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി ആരോപിച്ചു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയിൽ തനിക്ക് പ്രതീക്ഷയുണ്ട്. ജനറൽ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരിച്ചവരുടെ ലിസ്റ്റുണ്ടാകും. അച്ഛൻ മരിച്ച കാലഘട്ടത്തിലെയും എല്ലാവരുടെയും പേര് അതിലുണ്ട്. എന്നാൽ അച്ഛന്റെ പേര് മാത്രമില്ല

അച്ഛന്റെ പേര് ലിസ്റ്റിൽ ഇല്ലെന്നത് വിഷമം ഉണ്ട്. അതുകൊണ്ട് തന്നെ ജനറൽ ബോഡിയിൽ പങ്കെടുക്കാറില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. അച്ചടക്ക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഒരു കേസിലും ഉൾപ്പെടാത്ത തിലകനെ പുറത്താക്കിയത്. സഹപ്രവർത്തകയെ അക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. എന്നിട്ടും ദിലീപിനെ ഈ സംഘടന യാതൊരു കുറ്റബോധവും കൂടാതെ തിരിച്ചെടുത്തിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *