എഎംഎംഎ യോഗത്തിനിടെ മുകേഷും ഷമ്മി തിലകനും തമ്മിൽ രൂക്ഷ വാക്കേറ്റമെന്ന് റിപ്പോർട്ട്

  • 71
    Shares

താരസംഘടനയായ എഎംഎംഎയുടെ യോഗത്തിനിടെ മുകേഷും ഷമ്മി തിലകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കയ്യാങ്കളിയുടെ വക്കോളമെത്തിയ വാക്കേറ്റം ഒടുവിൽ മോഹൻലാൽ അടക്കം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.

വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിന് മുകേഷ് തന്നെ ഭീഷണിപ്പെടുത്തിയതായി ഷമ്മി പറഞ്ഞു. വിനയന്റെ ചിത്രത്തിൽ അഭിനയിച്ചാൽ പിന്നെ നീ അനുഭവിക്കും എന്ന് മുകേഷ് പറഞ്ഞു. ഇതിന് മറുപടിയായി തിലകനെയും ഷമ്മിയെയും ചേർത്ത് മുകേഷ് തമാശ പറഞ്ഞു നേരിട്ടു. ഇതോടെ ഷമ്മി കുപിതനായി.

തന്റെ വളിപ്പുകൾ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ട സിപിഎമ്മിനെ പറഞ്ഞാൽ മതിയെന്നും ഷമ്മി പറഞ്ഞു. ഇതോടെയാണ് പ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങിയതും മോഹൻലാൽ അടക്കം ഇടപെട്ടതും.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *