പ്രചാരണത്തിന് നേതാക്കൾ എത്തുന്നില്ല; പരാതിയുമായി ശശി തരൂർ എഐസിസിക്ക് മുന്നിൽ

  • 22
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കൾ സജീവമായി പങ്കെടുക്കുന്നില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എഐസിസിക്ക് പരാതി നൽകി. കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്‌നിക്കിനാണ് പരാതി നൽകിയത്. പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്നും തിരുവനന്തപുരം നേമം മണ്ഡലങ്ങളിൽ ചില നേതാക്കൾ സജീവമല്ലെന്നും തരൂരിന്റെ പരാതിയിൽ പറയുന്നു

മണ്ഡലത്തിൽ പലയിടങ്ങളിലും സ്‌ക്വാഡുകൾ ഇതുവരെ എത്തിയിട്ടില്ല. നോട്ടീസ് വിതരണം പോലും പൂർത്തിയായിട്ടില്ല. വാഹനപര്യടനത്തിൽ ഏകോപനമില്ല തുടങ്ങിയ പരാതികൾ കെ പി സി സിക്ക് മുന്നിലും എത്തിയിരുന്നു. തരൂർ പരാജയപ്പെട്ടാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെ പി സി സി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ആരോപണങ്ങൾ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിഷേധിച്ചിട്ടുണ്ട്

തരൂരിന്റെ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് പ്രവർത്തകരുടെ സഹകരണമില്ലെന്ന് ഡിസിസി സെക്രട്ടറി തമ്പാനൂർ സതീശും ഫേസ്ബുക്ക് വഴി ആരോപിച്ചിരുന്നു. ഒളിച്ചോടുന്ന നേതാക്കൾക്കെതിരെ പരാതി കൊടുക്കുമെന്നും സതീശ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *