തരൂരിന്റെ വിശദീകരണം അംഗീകരിച്ചു; തുടർ നടപടിയെടുത്ത് എതിരാളികൾക്ക് ആയുധം നൽകേണ്ടെന്ന് തീരുമാനം

മോദി സ്തുതി നടത്തിയെന്ന ആരോപണത്തിൽ ശശി തരൂർ എംപി നൽകിയ വിശദീകരണം കെ പി സി സി അംഗീകരിച്ചു. തരൂരിനെതിരെ തുടർ നടപടി സ്വീകരിച്ച് എതിരാളികൾക്ക് ആയുധം നൽകേണ്ടതില്ലെന്നാണ് കെ പി സി സി തീരുമാനം.

വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചു. മോദിയെ സ്തുതിച്ചിട്ടില്ലെന്നായിരുന്നു തരൂർ നൽകിയ വിശദീകരണം. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ വാചകം ചൂണ്ടിക്കാണിക്കണം. മോദിയെ താൻ ന്യായീകരിച്ചെന്ന് മുല്ലപ്പള്ളി വിശ്വസിച്ചത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വിശദീകരണ കുറിപ്പിൽ തരൂർ പറയുന്നു

ഭരണഘടനയുടെയും കോൺഗ്രസിന്റെയും മൂല്യം ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ താൻ എതിർത്തതിന്റെ പത്ത് ശതമാനമെങ്കിലും കേരളത്തിൽ നിന്നുള്ള ഒരു നേതാവും എതിർത്തിട്ടില്ല. മോദിയുടെ ഭരണകാലത്തെ കുറിച്ചെഴുതിയ പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകം മോദിസ്തുതി നടത്തുന്ന ഒരാൾ എഴുതുന്നതാണോ എന്നും തരൂർ ചോദിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *