ശശി തരൂരിന്റെ മോദി സ്തുതി: കെ പി സി സി വിശദീകരണം തേടും

നരേന്ദ്രമോദി അനുകൂല പ്രസ്താവനയിൽ ശശി തരൂർ എംപിയോട് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ പ്രസ്താവനയോട് കേരളത്തിലെ തന്നെ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നീക്കം.

തരൂർ പ്രസ്താവന തിരുത്താത്തതിൽ രമേശ് ചെന്നിത്തല, കെ മുരളീധരൻ, ബെന്നി ബഹ്നാൻ എന്നിവർ പരസ്യമായി രംഗത്തുവന്നിരുന്നു. ടി എൻ പ്രതാപൻ നടപടി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. തരൂരിന്റെ വിശദീകരണം തേടിയ ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാനാണ് കെ പി സി സി തീരുമാനിച്ചിരിക്കുന്നത്.

നരേന്ദ്രമോദിയെ എല്ലാക്കാലത്തും വിമർശിക്കുന്നത് ശരിയല്ല, അ്ദദേഹത്തെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണ്. ചെയ്ത നല്ല കാര്യങ്ങൾ പ്രശംസിക്കണം എന്നുമായിരുന്നു തരൂർ പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *