പ്രസ്താവന വളച്ചൊടിച്ചു; താൻ മോദിയുടെ വിമർശകനാണ്: ശശി തരൂർ

മോദി സ്തുതി നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. മോദി സർക്കാരിന്റെ കടുത്ത വിമർശകനാണ് താനെന്നും തരൂർ പറഞ്ഞു. മോദി സ്തുതിയുടെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് തരൂരിന്റെ വിശദീകരണം

നേരത്തെ കെ പി സി സി തരൂരിനോട് വിശദീകരണം തേടിയിരുന്നു. ഭരണഘടനാ തത്വങ്ങളിലും ജനാധിപത്യമൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്നതു കൊണ്ടാണ് തനിക്ക് മൂന്ന് തവണ തെരഞ്ഞെടുപ്പിൽ ജയിക്കാനായത്. അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവർത്തകരായ കോൺഗ്രസ് പ്രവർത്തകർ ബഹുമാനിക്കണമെന്ന് തരൂർ ട്വീറ്റ് ചെയ്തു

എല്ലാ സമയത്തും മോദിയെ വിമർശിക്കേണ്ടതില്ലെന്നും നല്ല കാര്യങ്ങൾ ചെയ്താൽ പ്രശംസിക്കാൻ മടിക്കേണ്ടതില്ലെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *