തരൂരിന്റെ ചെറിയമ്മയ്ക്ക് അംഗത്വം നൽകി ബിജെപി; ഞങ്ങൾ പണ്ടേ ബിജെപിയാണ്, ഇപ്പോൾ ചടങ്ങ് സംഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്ന് തരൂരിന്റെ ചെറിയമ്മ

  • 80
    Shares

ശശി തരൂരിന്റെ ഉറ്റ ബന്ധുക്കൾ ബിജെപിയിൽ ചേർന്നുവെന്നായിരുന്നു മണിക്കൂറുകൾക്ക് മുന്നേ വന്ന വാർത്ത. തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് എന്നിവരാണ് അംഗത്വമെടുത്തതായി ബിജെപി അറിയിച്ചത്. പി എസ് ശ്രീധരൻ പിള്ളയുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു അംഗത്വ വിതരണം.

എന്നാൽ ഞങ്ങൾ പണ്ടെ ബിജെപിക്കാരാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും ശോഭന പ്രതികരിച്ചു. ചടങ്ങ് എന്തിന് വേണ്ടിയായിരുന്നുവെന്ന് പറയേണ്ടത് സംഘാടകരാണ്. അതേപ്പറ്റി അവരോട് ചോദിക്കണമെന്നും ഇവർ പറഞ്ഞു.

അംഗത്വം വാങ്ങിയ കുടുംബാംഗങ്ങൾ ഫോട്ടോ എടുക്കാൻ പോലും തയ്യാറാകാതെ വേദി വിടുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. പിന്നീട് ഇവരെ സമീപിച്ചപ്പോഴാണ് നേരത്തെ തന്നെ ബിജെപി അംഗങ്ങളാണെന്നും അംഗത്വ വിതരണ ചടങ്ങ് സംഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്നും പ്രതികരിച്ചത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *