പിണറായിക്കൊപ്പം ശശി തരൂർ; വൈറലാകുന്ന സെൽഫിക്ക് പിന്നിലിതാണ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇന്നേറ്റവുമധികം വൈറലായ ചിത്രങ്ങളിലൊന്നായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റേത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള സെൽഫിയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് യു എൻ ആസ്ഥാനമായ ജനീവയിൽ നടത്തിയ ചർച്ചകളെ കുറിച്ച് സംസാരിക്കുന്നതിനായാണ് തരൂർ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്. അരമണിക്കൂറോളം നേരം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി തരൂർ പോസ്റ്റിൽ വ്യക്തമാക്കുന്നു.
പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയെ കുറിച്ചും തങ്ങൾ ചർച്ച ചെയ്തതായും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പുനർനിർമാണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുവെന്നും തരൂർ പോസ്റ്റിൽ പറയുന്നു
Spent half an hour debriefing Chief Minister Pinarayi Vijayan at his home last night on my discussions in Geneva. We…
Posted by Shashi Tharoor on Sunday, 26 August 2018