തുലാഭാരത്തിനിടെ തരൂരിന് തലയ്ക്ക് പരുക്കേറ്റ സംഭവം: ചങ്ങല പൊട്ടിയത് കോൺഗ്രസ് പ്രവർത്തകർ ത്രാസിൽ തൂങ്ങിയിട്ടെന്ന് ക്ഷേത്രം അധികൃതർ

  • 24
    Shares

ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി ശശി തരൂരിന്റെ തലക്ക് പരുക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രം അധികൃതർ. തരൂരിന് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ നിർദേശം അവഗണിച്ച് ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവെച്ചതായി ക്ഷേത്രം സെക്രട്ടറി ആർ പി നായർ പറഞ്ഞു

പഞ്ചസാര കൊണ്ടാണ് തരൂരിന് തുലാഭാരം നടത്തിയത്. കൂടുതൽ ചാക്ക് എടുത്ത് വെച്ചതിന് പുറമെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ച് തൂങ്ങുകയും ചെയ്തു. ഭാരം താങ്ങാൻ വെച്ചിരുന്ന സ്റ്റൂൾ ഇതിനിടയിൽ ആരോ എടുത്ത് മാറ്റുകയും ചെയ്തു. ഇതോടെയാണ് ഭാരം താങ്ങാനാകാതെ ത്രാസ് പൊട്ടി തരൂരിന്റെ തലക്ക് വീണത്. ആറ് സ്റ്റിച്ചുകളാണ് തരൂരിന് തലക്കിടേണ്ടി വന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *