മോദി പങ്കെടുത്ത ചടങ്ങിൽ നിന്ന് ശശി തരൂരും വി എസ് ശിവകുമാറും ഇറങ്ങിപ്പോയി
ശ്രീ പദ്നമാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ശശി തരൂരും വി എസ് ശിവകുമാറും വി കെ പ്രശാന്തും ഇറങ്ങിപ്പോയി. പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിലിരിക്കെയാണ് മൂന്ന് പേരും ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. പഞ്ചായത്ത് അംഗങ്ങൾ പോലുമല്ലാത്ത ബിജെപി ജില്ലാ നേതാക്കളെ വേദിയിൽ തിരുകി കയറ്റിയപ്പോൾ ജനപ്രതിനിധികളായ ഇവർക്ക് ഇരിപ്പടം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്.
പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശന സംഘത്തിൽ നിന്ന് സ്ഥലം എംപി കൂടിയായ തരൂരിനെ ഒഴിവാക്കിയിരുന്നു. ടൂറിസം മന്ത്രാലയം 100 കോടി രൂപ ചെലവിട്ട് നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് മോദി നിർവഹിച്ചത്