ശതം സമർപ്പയാമി ചെറുതായി ഒന്ന് പാളി; സംഘപരിവാറുകാരുടെ തുക പോയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  • 200
    Shares

ശബരിമലയിലേക്ക് വന്ന സ്ത്രീകളെ ആക്രമിച്ചും ഹർത്താൽ നടത്തി അക്രമം നടത്തിയും പൊതുമുതൽ നശിപ്പിച്ചും ജയിലിൽ പോയവരെ പുറത്തിറക്കാനായി സംഘപരിവാർ സംസ്‌കൃത പേരുമിട്ട് തുടങ്ങിയ പിരിവ് ശതം സമർപ്പയാമി ചെറുതായി ഒന്ന് പാളി. അറസ്റ്റിലായ അക്രമികളെ പുറത്തിറക്കാൻ സംഘപരിവാറുകാർ ആവേശപൂർവം അയച്ച തുക പോയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കെ പി ശശികലയുടെ പോസ്റ്റിനൊപ്പം ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും കെ സുരേന്ദ്രന്റെ ചിത്രവും പതിച്ച് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച പോസ്റ്റാണ് പണി കൊടുത്തത്.

ചിത്രം കണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സംഘപരിവാറുകാർ പണം അയച്ചതായാണ് റിപ്പോർട്ട്. അമളി മനസ്സിലായതിനെ തുടർന്ന് ഇത് വ്യക്തമാക്കി കെ സുരേന്ദ്രൻ തന്നെ രംഗത്ത് എത്തി. സിപിഎമ്മും എസ് ഡി പി ഐയുമാണ് ഇതിന് പിന്നിലെന്ന് പോസ്റ്റിൽ പറയുന്ന സുരേന്ദ്രൻ ശതം സമർപ്പയാമി(100 രൂപ തരുമോ) യുടെ ഒറിജിനൽ അക്കൗണ്ടും ചേർത്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്.

പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക.

ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി…

Posted by K Surendran on Saturday, January 19, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *