കോഴിക്കോട് ഷിഗെല്ല വൈറസ് ബാധിച്ച് ഒരു കുട്ടി മരിച്ചു; കനത്ത ജാഗ്രതാ നിർദേശം

  • 48
    Shares

കോഴിക്കോട് പുതുപ്പാടിയിൽ ഷിഗെല്ല വൈറസ് ബാധയെ തുടർന്ന് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സയാൻ ആണ് മരിച്ചത്. സഹോദരനായ സിയാൻ ഇപ്പോഴും ചികിത്സയിലാണ്.

തേക്കിരി വീട്ടിൽ അർഷാദിന്റെ മക്കളാണ് സയാനും സിയാനും. പതിനെട്ടാം തീയതിയാണ് വയറിളക്കത്തെ തുടർന്ന് ഇവർ കൈതപ്പൊയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു

ഷിഗെല്ല വൈറസ് ബാധയെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രദേശവാസികളോട് കനത്ത ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷനും ലഘുലേഖയും വിതരണം ചെയ്തിട്ടുണ്ട്.

മലം കലർന്ന ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയുമാണ് രോഗം പകരുന്നത്. മലിനജലം കുടിവെള്ളത്തിൽ കലരുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *