ശബരിമല സ്ത്രീ പ്രവേശനം: തിങ്കളാഴ്ച സംസ്ഥാനത്ത് ശിവസേന ഹർത്താൽ
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം നൽകി. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ.
മറ്റു ഹിന്ദു സംഘടനകളും ഹർത്താലിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാക്കൾ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴത്തെ പോലെ തുടരണമെന്നാണ് സമരക്കാരുടെ ആവശ്യം. സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകുമെന്നും ശിവസേന അറിയിച്ചു.