ഡൽഹിയിൽ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ശബരിമല വിഷയം പ്രസംഗിക്കാൻ ചെന്ന ശോഭാ സുരേന്ദ്രനെ ഭക്തർ തടഞ്ഞു
ഡൽഹിയിൽ രോഹിണി സെക്ടർ 17ലെ അയ്യപ്പ ക്ഷേത്രത്തിൽ അന്നദാനം നടക്കുന്നതിനിടെ ശബരിമല വിഷയവുമായി ചെന്ന് മുതലെടുപ്പിന് ശ്രമം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാര്യം മനസ്സിലായ ഭക്തർ തടഞ്ഞു. ഡൽഹിയിലെ ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്താനാണ് ശോഭാ സുരേന്ദ്രനെ ബിജെപി ഡൽഹിയിൽ എത്തിച്ചത്.
ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിനിടെയാമ് ശോഭാ സുരേന്ദ്രൻ എത്തിയത്. ഇതോടെ ബിജെപിക്കാർ മൈക്ക് ശോഭാ സുരേന്ദ്രന്റെ കയ്യിൽ എത്തിച്ചുകൊടുത്തു. പ്രസംഗം ആരംഭിച്ച ശോഭാ സുരേന്ദ്രൻ ശബരിമല വിഷയം പരാമർശിച്ച് തുടങ്ങിയതോടെ യഥാർഥ വിശ്വാസികൾ എതിർപ്പുമായി രംഗത്തുവരികയായിരുന്നു
ക്ഷേത്രത്തിൽ രാഷ്ട്രീയ പ്രസംഗം വേണ്ടെന്ന് ഇവർ വിലക്കി. ഇതോടെ സ്വയം പ്രഖ്യാപിത വിശ്വാസികളായ ബിജെപിക്കാരും യഥാർഥ വിശ്വാസികളും തമ്മിൽ തർക്കമുടലെടുത്തു. ശോഭ സംസാരിക്കേണ്ടെന്ന് വിശ്വാസികൾ നിലപാട് കടുപ്പിച്ചതോടെ യാത്ര പോലും പറയാതെ സംസ്ഥാന നേതാവ് ഇവിടെ നിന്ന് തടിതപ്പുകയായിരുന്നു.