ശോഭാ സുരേന്ദ്രനെ ബിജെപി സമരപന്തലിൽ ചെന്ന് കണ്ട ലീഗ് നേതാവിനെതിരെ നടപടി

  • 19
    Shares

ശബരിമല വിഷയത്തിൽ നിരാഹാര സമരം നടത്തുന്നുവെന്ന് ബിജെപി അവകാശപ്പെടുന്ന ശോഭാ സുരേന്ദ്രന്റെ സമരപന്തൽ സന്ദർശിച്ച ലീഗ് നേതാവിനെതിരെ നടപടി. മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപന ദിവസമാണ് ലീഗ് നേതാക്കൾ ശോഭാ സുരേന്ദ്രന്റെ സമര പന്തൽ സന്ദർശിച്ചത്.

ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അണികളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. മുഹമ്മദ് അഞ്ചിക്കട്ട, ബികെ യൂസഫ് എന്നീ ലീഗ് നേതാക്കളാണ് ബിജെപി സമരപന്തൽ സന്ദർശിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *