അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആളെയിറക്കുമെന്ന് ശോഭാ സുരേന്ദ്രൻ; ശബരിമലയിൽ ഇനിയുള്ള സമരം സർക്കാർ കാത്തിരുന്ന് കാണണം

  • 62
    Shares

ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ നേതാവ് ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ ബിജെപി സമരത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകരെ ഇറക്കും. ശബരിമലയിലെ ബിജെപി സമരം സർക്കാർ കാത്തിരുന്ന് കാണണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു

ശബരിമല വിഷയത്തിൽ ചില മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ട്. ഇവർ ഒരു ഭാഗം മാത്രം കാണിക്കുകയാണ്. എല്ലാ മാധ്യമങ്ങളിലെയും അവതാരകരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോലീസിലെ സിപിഎം ഗുണ്ടകളെയാണ് നിലയ്ക്കലിലും സന്നിധാനത്തും പിണറായി നിയോഗിച്ചിരിക്കുന്നത്. ശബരിമല സന്ദർശിച്ച കേന്ദ്രമന്ത്രിയെ പോലീസ് അപമാനിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രആഭ്യന്തര മന്ത്രിക്ക് ബിജെപി പരാതി നൽകി

നിയമത്തിന്റെ മുന്നിൽ യതീഷ് ചന്ദ്രയെ കൊണ്ട് മറുപടി പറയിക്കും. പോലീസ് കേന്ദ്രമന്ത്രിയോട് ധിക്കാരപരമായി പെരുമാറിയതിന് മുഖ്യമന്ത്രി മറുപടി പറയണം. കോൺഗ്രസ് ഇപ്പോൾ പിണരായി വിജയന് ബോൺവിറ്റ കലക്കി കൊടുക്കുകയാണെന്നും ഇവർ പറഞ്ഞു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *