അയ്യപ്പ ഭക്തരായ സഖാക്കളെ ബിജെപിയിലേക്ക് ഘർവാപസി നടത്തുമെന്ന് ശോഭാ സുരേന്ദ്രൻ; സഖാക്കൾ വേദനിക്കുകയാണ്
ശബരിമലയിലെ സർക്കാർ നിലപാടിൽ മാർക്കിസ്റ്റ് പാർട്ടിയിലെ സഖാക്കൾ പോലും വേദനിക്കുകയാണെന്ന് ബിജെപിയുടെ നേതാവ് ശോഭാ സുരേന്ദ്രൻ. അയ്യപ്പ ഭക്തരായ സഖാക്കളെ ബിജെപിയിലേക്ക് ഘർവാപസി നടത്തുമെന്നും ഇവർ പറഞ്ഞു. മീഡിയ വൺ ചാനൽ നടത്തിയ ചർച്ചക്കിടെയാണ് ശോഭാ സുരേന്ദ്രന്റെ പരാമർശം
മണ്ഡലകാലം ആരംഭിച്ചു കഴിഞ്ഞാൽ അവർ സഖാവല്ല. അയ്യപ്പന്റെ മുന്നിൽ ഒരു ഭക്തനാണ്. ഈശ്വര വിശ്വാസത്തിൽ നിന്നും മാർകിസ്റ്റ് പാർട്ടി അണികളെ മാറ്റിനിർത്തുകയാണ്. അങ്ങനെയുള്ളവരെ ഘർവാപസി നടത്താനാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. ഭക്തവിശ്വാസികളായ സഖാക്കൻമാർ കൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് വന്നാൽ ഞങ്ങൾ ഉന്നയിക്കുന്ന പോയിന്റിലേക്ക് തിരിച്ചുവരുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു