അടയ്ക്കില്ലെന്ന് പറഞ്ഞ പിഴ ശോഭാ സുരേന്ദ്രൻ അടച്ചു; സുപ്രീം കോടതിയിൽ പോയില്ലേയെന്ന് സോഷ്യൽ മീഡിയ
ശബരിമലയിലെ പോലീസ് വീഴ്ചക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ശോഭാ സുരേന്ദ്രന് വിധിച്ച പിഴ സംഖ്യ അടച്ചു. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപയാണ് പഴശിക്ഷ വിധിച്ചത്. ഇത് താൻ അടയ്ക്കില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ അവകാശവാദം.
പിഴ ഒടുക്കാതെ മേൽക്കോടതിയെ സമീപിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ നിലപാട്. എന്നാൽ പിഴ അടച്ച് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതെ ഒതുങ്ങിയിരിക്കുകയാണ് ബിജെപി നേതാവ്. പിഴ അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു
അതേസമയം ശോഭാ സുരേന്ദ്രനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. പിഴ അടക്കില്ലെന്ന് വീരവാദം മുഴക്കിയ ശേഷം ശോഭാ സുരേന്ദ്രൻ പോയി പിഴ അടച്ച് രക്ഷപ്പെട്ടുവെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്