ചർച്ച കണ്ട ഏതോ ജഡ്ജിയാകും പിഴയിട്ടത്; ശോഭാ സുരേന്ദ്രനെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യൽ മീഡിയ

  • 676
    Shares

ശബരിമല വിഷയത്തിൽ സർക്കാരിനെ ഇപ്പോ പാഠം പഠിപ്പിക്കുമെന്ന മട്ടിൽ ഹൈക്കോടതിയിലേക്ക് ഹർജിയുമായി പോയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ കൊട്ടക്കണക്കിന് വാങ്ങിവെച്ചാണ് തിരിച്ചുപോന്നത്. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി ഇത്തരം ഹർജികളുമായി വരരുതെന്ന താക്കീതിന് പുറമെ 25,000 രൂപ പിഴയും വിധിച്ചു കളഞ്ഞു കോടതി. തീർന്നില്ല, സംഭവം കൈവിട്ടു പോകുമെന്ന് കണ്ടതോടെ ശോഭയുടെ അഭിഭാഷകൻ പതിവ് മാപ്പ് പറച്ചിലുമായി തടിയൂരാനും ശ്രമിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു

ശോഭാ സുരേന്ദ്രന്റെ ചാനൽ ചർച്ച കണ്ട ഏതോ ജഡ്ജിയാകും പിഴ വിധിച്ചതെന്ന കണ്ടെത്തലാണ് ചിലർ നടത്തുന്നത്. എന്തായാലും ബിജെപി മാപ്പ് പറഞ്ഞ് അവരുടെ ചരിത്രം കാത്തുവെന്ന് ചിലർ ആശ്വസിക്കുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ശോഭാ സുരേന്ദ്രന്റെ ഹർജി തള്ളി പിഴശിക്ഷ വിധിച്ചത്. ഇത് എല്ലാവർക്കും ഒരു പാഠമാകണമെന്നും കോടതി പറഞ്ഞിരുന്നു.

ചില ട്രോൾ കാഴ്ചകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *