ശോഭനാ ജോർജ് നാണംകെടുത്തി; ഖാദി ബോർഡിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ

  • 129
    Shares

ചർക്കയിൽ നൂൽനൂൽക്കുന്ന ഒരു ടെലിവിഷൻ പരസ്യത്തിൽ അഭിനയിച്ചതിന് തനിക്കെതിരെ ഖാദി ബോർഡ് ചെയർപേഴ്‌സൺ ശോഭനാ ജോർജ് നടത്തിയ പരസ്യ വിമർശനങ്ങൾ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. ഇതേ തുടർന്ന് സംസ്ഥാന ഖാദി ബോർഡിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചു

ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ച് മുണ്ട് നിർമാണ കമ്പനിയുടെ പരസ്യത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചർക്കയെ ഖാദിയുമായോ ചർക്കയുമായോ ബന്ധമില്ലാത്ത ഉത്പന്നങ്ങളുടെ പരസ്യത്തിൽ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു ശോഭനാ ജോർജ് പറഞ്ഞിരുന്നത്.

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി ശോഭനാ ജോർജ് തന്നെയും മുണ്ട് കമ്പനിയെയും അപകീർത്തിപ്പെടുത്തിയെന്ന് ചർക്ക നൂൽക്കുന്നതായി അഭിനയിച്ച മോഹൻലാൽ പറയുന്നു. ശോഭനാ ജോർജ് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കുന്ന നടന്റെ ആവശ്യം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *