ശ്രീകുമാർ മേനോൻ എസ്‌കലേറ്ററിൽ നിന്നും വീണു; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

  • 13
    Shares

സംവിധായകൻ ശ്രീകുമാർ മേനോന് എസ്‌കലേറ്ററിൽ നിന്നും വീണ് ഗുരുതര പരുക്ക്. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് അപകടം. താടിയെല്ലിനാണ് ശ്രീകുമാർ മേനോന് പരുക്കേറ്റിരിക്കുന്നത്. ബംഗളൂരുവിൽ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

നാളെ ശ്രീകുമാർ മേനോനെ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഒടിയൻ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. രണ്ടാഴ്ചയിലേറെ സമയം വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതോടെ സിനിമയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. ഈ ആഴ്ച സിനിമ സെൻസറിന് സമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *