തെറിവിളിയും ആക്രമണവും; ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി തിരിച്ചിറങ്ങി

  • 5
    Shares

ശബരിമലയിൽ അയ്യപ്പന്റെ പേര് പറഞ്ഞ് ഗുണ്ടകൾ ഇന്നും അഴിഞ്ഞാടുന്നു. കാനന പാതയിലൂടെ ശബരിമലയിലേക്ക് പോയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടു. നിരവധി ക്രിമിനലുകളാണ് ഭക്തരെന്ന പേരിൽ പരമ്പരാഗത കാനന പാതയിൽ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നത്.

ആക്രമണം അതിശക്തമായതോടെ സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. വടികൊണ്ട് പോലും സുഹാസിനിയെ അടിക്കാനായി ഗുണ്ടകൾ എത്തിയെങ്കിലും കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു.

കേട്ടാലറക്കുന്ന തെറിവിളിയാണ് സുഹാസിനിക്ക് നേരെയുണ്ടായത്. അവസാനം സഹിക്കാനാകാതെ ഇവർ മല കയറാതെ തിരിച്ചിറങ്ങുകയായിരുന്നു. സാധാരണക്കാരായ വിശ്വാസികൾക്ക് പോലും മുകളിലേക്ക് പോകാൻ സാധിക്കാത്ത രീതിയിലാണ് ക്രിമിനൽ സംഘങ്ങൾ സ്ഥലത്ത് തമ്പടിച്ച് നിൽക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *