ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി

കണ്ണൂർ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് നടപടി

പോലീസ് കാര്യക്ഷമമായാണ് അന്വേഷിക്കുന്നതെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് തിടുക്കപ്പെട്ടുള്ളതായിരുന്നുവെന്ന് ഡിവിഷൻ ബഞ്ച് കണ്ടെത്തി.

കൊലപാതകം നടന്ന് 23 ദിവസത്തിനുള്ളിലാണ് കേസ് സിബിഐക്ക് വിട്ടത്. കേസ് ഡയറികളോ രേഖകളോ സിംഗിൾ ബഞ്ച് പരിശോധിച്ചിട്ടില്ല. പോലീസ് കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിലും ഹർജിക്കാരൻ തടസ്സങ്ങൾ ഉന്നയിച്ചിരുന്നില്ല. ഇതും സിബിഐ അന്വേഷണം വേണ്ടെന്നതിന് കാരണമായി ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *