രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തിൽ സ്ഥാനമില്ലെന്ന് ഹൈക്കോടതി; ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Loading...
  • 8
    Shares

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എതിരാളികളെ ഉൻമൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തിൽ സ്ഥാനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമർശനം

രാഷ്ട്രീയ എതിരാളിയായ ഷുഹൈബിനെ ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. അതിസൂക്ഷ്മമായാണ് കൊലപാതകം നടപ്പാക്കിയത്. പ്രൊഫഷണൽ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയതെന്നും കോടതി പറഞ്ഞു

ആകാശ് തില്ലങ്കേരി അടക്കമുള്ള ആദ്യ നാല് പ്രതികൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി പരാമർശിച്ചു. പ്രതികളെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *