നീതി കിട്ടും വരെ പൊരുതും, സുപ്രീം കോടതിയെ സമീപിക്കും; സിബിഐ അന്വേഷണം റദ്ദാക്കിയ വിധിക്കെതിരെ ഷുഹൈബിന്റെ പിതാവ്

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ കുടുംബം. നീതി കിട്ടുംവരെ പോരാട്ടം തുടരും. വേണ്ടി വന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.

കോടികൾ ചെലവാക്കി വക്കീലിനെ വെച്ച് വാദിച്ചാണ് സർക്കാർ ഇങ്ങനെയൊരു വിധി നേടിയത്. ഖജനാവിൽ നിന്നും കോടികൾ ഇതിന് വേണ്ടി ചെലവാക്കി. ഗൂഢാലോചനയിൽ പങ്കെടുത്ത നേതാക്കൻമാർ ഉണ്ട്. സിബിഐ അന്വേഷിച്ചാൽ ഇവരൊക്കെ പിടിക്കപ്പെടുമെന്ന ഭയമാണ് സർക്കാർ അന്വേഷണത്തെ എതിർക്കാൻ കാരണം.

മകനെ കൊന്ന പ്രതികൾ ഇപ്പോഴും വിലസി നടക്കുകയാണ്. അവർ ഇനിയും പിടിക്കപ്പെട്ടിട്ടില്ല. അവരെല്ലാം പിടിയിലാകുന്നതുവരെ പൊരുതുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *