ഷുക്കൂർ വധക്കേസിൽ ടിവി രാജേഷ് പ്രതി: നിയമസഭയിൽ പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

Loading...
  • 8
    Shares

ഷുക്കൂർ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷ ബഹളം. ടിവി രാജേഷ് എംഎൽഎക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭാ കവാടത്തിൽ കുത്തിയിരുന്നു. ഇതോടെ നിയമസഭ പിരിയുകയും ചെയ്തു

കുറ്റപത്രങ്ങളുടെ പേരിൽ അടിയന്തര പ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. നോട്ടീസിൽ സർക്കാരുമായുള്ള ബന്ധം പറയുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎൽഎ സഭയിലുണ്ടെന്ന് ടി വി രാജേഷിനെ ചൂണ്ടി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ ഉറച്ചു പറഞ്ഞതോടെയാണ് പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *