സിദ്ധിഖിന്റെ വാക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്; മറുപടിയുമായി രമ്യാ നമ്പീശൻ

  • 13
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ച യോഗത്തിൽ പൃഥ്വിരാജും താനും പങ്കെടുത്തുവെന്ന സിദ്ധിഖിന്റെ പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് നടി രമ്യാ നമ്പീശൻ. രമ്യയും പൃഥ്വിയും ഉൾപ്പെട്ട യോഗമാണ് ആക്രമണ കേസിലെ പ്രതി ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചതെന്നായിരുന്നു സിദ്ദിഖിന്റെ വാക്കുകൾ

ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും യോഗമുണ്ടെന്ന് അറിഞ്ഞിരുന്നതിനാൽ എത്താൻ സാധിച്ചില്ലെന്നും രമ്യാ നമ്പീശൻ പറഞ്ഞു. യോഗം കഴിഞ്ഞുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇവർ നടത്തുന്ന പ്രസ്താവനകൾ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്

സംഘടന പിളർത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല രാജിവെച്ചത്. പക്ഷേ സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജിവെച്ച നാല് നടിമാരിലൊരാളാണ് രമ്യാ നമ്പീശൻ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *