സൈമൺ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകും

  • 8
    Shares

അന്തരിച്ച മുൻ എംഎൽഎയും സിപിഎം നേതാവുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും. മരിക്കുന്നതിന് മുമ്പ് തന്നെ സൈമൺ ബ്രിട്ടോ ഇക്കാര്യം ഭാര്യ സീനയോട് പറഞ്ഞിരുന്നു. തന്റെ മൃതദേഹത്തിൽ റീത്ത് വെക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നതായി സിപിഎം നേതാവ് പി രാജീവ് പറഞ്ഞു

ഇന്നലെ വൈകുന്നേരമാണ് ഹൃദയാഘാതത്തെ തുടർന്ന് സൈമൺ ബ്രിട്ടോ അന്തരിച്ചത്. തൃശ്ശൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രിയോടെ കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗൺ ഹാളിലും പൊതു ദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *