സിസ്റ്റർ അഭയ കേസിൽ സാക്ഷി കൂറുമാറി; കോടതിയിൽ മൊഴി മാറ്റിയത് സിസ്റ്റർ അനുപമ

സിസ്റ്റർ അഭയ കേസിൽ വിചാരണക്കിടെ സാക്ഷി കൂറുമാറി. അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോൾ ഇവർക്കൊപ്പം താമസിച്ച വ്യക്തിയാണ് അനുപമ. സംഭവദിവസം അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയിൽ കണ്ടെന്നായിരുന്നു അനുപമ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ ഇവർ താനൊന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റിപ്പറയുകയായിരുന്നു.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ഇന്നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2009ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തടസ്സപ്പെടുത്താനുള്ള പ്രതികളുടെ നിരന്തരമായ ഹർജികൾ ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും നിരാകരിച്ചതോടെയാണ് വിചാരണക്ക് കളമൊരുങ്ങിയത്. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *