അഭയയുടെ മൃതദേഹത്തിൽ മുറിവുണ്ടായിരുന്നു, പ്രതികൾക്കെതിരെ മൊഴി നൽകി ത്രേസ്യാമ്മ; തനിക്ക് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തൽ

അഭയ കൊലപാതക കേസിൽ പ്രതികൾക്കെതിരെ മൊഴി നൽകി സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ. സിസ്റ്റർ അഭയയുടെ മൃതദേഹം ആദ്യം കാണുമ്പോൾ തന്നെ ആഴത്തിൽ മുറിവുണ്ടായിരുന്നുവെന്ന് അവർ കോടതിയിൽ മൊഴി നൽകി

താനും സഹ അധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാൻ പയസ് ടെൻത് കോൺവെന്റിലേക്ക് ചെന്നത്. കിണറിന് സമീപത്ത് ബെഡ് ഷീറ്റ് കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. കേസിൽ പ്രതിയായ ജോസ് പുതൃക്കയിലാണ് ബെഡ് ഷീറ്റ് മാറ്റി മൃതദേഹം കാണിച്ചത്. മുഖവും കഴുത്തിന്റെ ഭാഗവുമാണ് കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നുവെന്നും ഇവർ മൊഴി നൽകി.

പ്രതികളായ വൈദികർക്കെതിരെ വിദ്യാർഥിനികൾ തങ്ങളോട് പലപ്പോഴം പരാതി പറഞ്ഞിരുന്നു. അവരുടെ സ്വഭാവരീതിയും തങ്ങളോടുള്ള നോട്ടവും ശരിയല്ലെന്നാണ് പറഞ്ഞിരുന്നത്. വൈദികർക്കെതിരെ മൊഴി നൽകിയതിന് പല ആരോപണങ്ങളും കേട്ടിട്ടുണ്ട്. താൻ അവിവാഹിതയായതു കൊണ്ട് തന്നെ പ്രതിഭാഗത്തിന്റെ ഭീഷണികളെ ഭയക്കുന്നില്ല

പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാൻ സമ്മർദമുണ്ടായിട്ടുണ്ട്. തന്നെ ഒറ്റപ്പെടുത്തുകയും തനിക്ക് നേരെ കല്ലെറിയുകയും ചെയ്തു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സാക്ഷികളെ കൊണ്ട് മൊഴി മാറ്റി പറയിപ്പിക്കുന്നതെന്നും ത്രേസ്യാമ്മ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *