സിസ്റ്റർ അനുപമയെ ചൊല്ലി ഇടവിക വിശ്വാസികൾ ചേരിതിരിഞ്ഞ് വാക്കു തർക്കം; ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനിടെ നാടകീയ രംഗങ്ങൾ

  • 11
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്‌കരിച്ചു. ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇതിനിടെ സിസ്റ്റർ അനുപമക്ക് നേരെ ഒരു വിഭാഗം ഇടവകാംഗങ്ങൾ പ്രതിഷേധവുമായി എത്തി.

മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഇവർ പ്രതിഷേധവുമായി എത്തിയത്. സിസ്റ്റർ അനുപമ മനപ്പൂർ പ്രശ്‌നമുണ്ടാക്കാൻ എത്തിയതാണെന്ന് ഇവർ ആപോപിച്ചു. എന്നാൽ ഫാദർ കുര്യാക്കോസ് കാട്ടുതറ തന്നെ മകളെ പോലെയാണ് കണ്ടിരുന്നതെന്നും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമാണ് താൻ വന്നതെന്നും പറഞ്ഞ് അനുപമ പൊട്ടിക്കരഞ്ഞു. ഇതോടെ ഒരു വിഭാഗം ഇടവകാംഗങ്ങൾ സിസ്റ്റർക്ക് പിന്തുണയുമായി രംഗത്തെത്തി. ഇതോടെ ഇവർ തമ്മിൽ വാക്കേറ്റവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *