പ്രതിഷേധവുമായി വിശ്വാസികൾ; സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചു
കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരത്തിന് പിന്തുണ നൽകിയതിൽ സിസ്റ്റർ ലൂസിക്കെതിരെ മാനന്തവാടി രൂപത സ്വീകരിച്ച നടപടി പിൻവലിച്ചു. സഭാ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പ്രതിഷേധവുമായി എത്തിയ വിശ്വാസികൾ പള്ളി വികാരിയുടെ മുറിയിലേക്ക് തള്ളിക്കയറുകയും തങ്ങൾ സിസ്റ്റർ ലൂസിക്കൊപ്പമാണെന്ന് അറിയിക്കുകയുമായിരുന്നു
പള്ളിയിൽ എത്തിയ വിശ്വാസികൾ ഇടവക വികാരി സ്റ്റീഫൻ കോട്ടയ്ക്കലിന്റെ മുറിയിൽ തള്ളിക്കയറി പ്രതിഷേധം അറിയിക്കുകയായിരുന്നു. തുടർന്ന് പാരീഷ് യോഗം ചേർന്നു. ഇതിൽ തീരുമാനം അന്തിമമായി നീണ്ടതോടെ വിശ്വാസികൾ യോഗത്തിലേക്കും തള്ളിക്കയറി. ഉടനെ ലൂസിക്കെതിരായ നടപടി പിൻവലിക്കുകയായിരുന്നു
വേദപാഠ അധ്യാപനം, വിശുദ്ധ കുർബാന നൽകൽ എന്നിവയിൽ പങ്കെടുക്കുന്നതിൽ നിന്നും സിസ്റ്റർ ലൂസിയെ വിലക്കി കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു.