സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; തുറന്നുകൊടുത്തത് വിവരമറിഞ്ഞെത്തിയ പോലീസ്

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനക്ക് പോകുന്നത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ആരോപിക്കുന്നു. തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നതായും മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്നും സിസ്റ്റർ ആരോപിച്ചു

രാവിലെ ആറരയോടെയാണ് സംഭവം. കുർബാനക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതിൽ പൂട്ടിയതായി കണ്ടത്. ഒടുവിൽ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് കാര്യം പറയുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നുകൊടുത്തു. കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്

പീഡനക്കേസ് പ്രതിയായ ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തതിന്റെ പ്രതികാര നടപടികളാണ് ഫ്രാങ്കോ വാദികളായ സഭ സിസ്റ്റർക്കെതിരെ സ്വീകരിക്കുന്നത്. സിസ്റ്ററെ സന്ന്യാസി സഭയിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പ് കൊടുത്തിരുന്നു. മഠം വിട്ടുപോകാനും സഭ നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *