മാധ്യമപ്രവർത്തകർ കാണാനെത്തിയതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചാരണം

പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയതിനെ തുടർന്ന് സഭ പ്രതികാര നടപടികൾ സ്വീകരിച്ചുപോരുന്ന സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചാരണവും. മഠത്തിൽ സിസ്റ്ററെ കാണാൻ മാധ്യമപ്രവർത്തകർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അപവാദ പ്രചാരണം.

മാനന്തവാടി രൂപതയുടെ പി ആർ ഒ ടീം അംഗമായ ഒരു വൈദികനാണ് സത്യത്തിന് നിരക്കാത്ത അപവാദ പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്നതാണ് ഏറെ വിചിത്രം. കഴിഞ്ഞ ദിവസം സിസ്റ്ററെ മഠത്തിൽ പൂട്ടിയിട്ടിരുന്നു. വിവരം അറിഞ്ഞ് മാധ്യമപ്രവർത്തകർ മഠത്തിൽ എത്തുകയും ചെയ്തു. ഇതേ സമയം മുൻവാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മാധ്യമപ്രവർത്തകർ അടുക്ക വാതിൽ വഴി അകത്തുകടക്കുകയും സിസ്റ്ററെ കണ്ട് വിവരങ്ങൾ തിരക്കുകയുമായിരുന്നു

ഇവർ മഠത്തിൽ കയറുന്നതിന്റെയും പുറത്തേക്ക് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് വൈദികൻ അപവാദ പ്രചാരണം സഭക്ക് വേണ്ടി നടത്തുന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാളുടെ വൃത്തികെട്ട പ്രവർത്തനംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *