സഭയിൽ നിന്ന് പുറത്തുപോകാൻ അന്ത്യശാസനം; സിസ്റ്റർ ലൂസിക്ക് വീണ്ടും നോട്ടീസ്

Loading...
  • 11
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തുവന്ന കന്യാസ്ത്രീ ലൂസി കളപ്പുരയ്ക്കലിനെതിരായ പ്രതികാര നടപടികൾ സഭ തുടരുന്നു. സഭയിൽ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസിക്ക് സഭ നോട്ടീസ് നൽകി. പുറത്തുപോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് ഭീഷണി

സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റർക്കെതിരായ പ്രധാന കുറ്റം. കാറ് വാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യ വ്രതത്തിന് വിരുദ്ധമാണ്. അതേസമയം പീഡനക്കേസ് പ്രതിക്കെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണ നോട്ടീസിൽ ചേർത്തിട്ടില്ല.

പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണമെന്നും കാനോൻ നിയമപ്രകാരം കന്യാസ്ത്രീകൾ പാലിക്കേണ്ട ചടങ്ങൾ ലംഘിച്ചെന്നും നോട്ടീസിൽ പറയുന്നു. സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാണെങ്കിൽ വ്രതമോചനത്തിനുള്ള സൗകര്യങ്ങൾ സന്തോഷത്തോടെ ചെയ്തു തരുമെന്നും നോട്ടീസിൽ പറയുന്നു. അതേസമയം സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റർ പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *