പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ പ്രതികാര നടപടിയുമായി ഫ്രാങ്കോ വാദികളായ സഭ. ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസ സഭയിൽ നിന്ന് പുറത്താക്കി. മെയ് 11ന് ചേർന്ന ജനറൽ കൗൺസിൽ തീരുമാനം രേഖാമൂലം അറിയിക്കുകയായിരുന്നു

സമരത്തിൽ പങ്കെടുത്തതും സഭാ വസ്ത്രം ധരിക്കാതെ സഭാ നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും തുടങ്ങിയ കുറ്റങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സ്വീകരിച്ചത്. സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നൽകുന്നതിൽ സിസ്റ്റർ പരാജയപ്പെട്ടുവെന്നും പറയുന്നു.

ദാരിദ്ര്യവ്രതം ലംഘിച്ച് കാർ വാങ്ങി, ശമ്പളം മഠത്തിന് നൽകിയില്ല, സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തു, നിരവധി താക്കീത് നൽകിയിട്ടും അവഗണിച്ചു തുടങ്ങി കാരണങ്ങളും സഭ ചൂണ്ടിക്കാട്ടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *