വ്യക്തിയാധിക്ഷേപം പാർട്ടി നയമല്ല; പപ്പു പ്രയോഗത്തെ തള്ളി യെച്ചൂരി

  • 16
    Shares

കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വന്ന എഡിറ്റോറിയലിനെ തള്ളി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണ്. വ്യക്തിപരമായ ആക്ഷേപങ്ങൾ പാർട്ടിയുടെ നയമല്ലെന്നും യെച്ചൂരി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശത്തെയും യെച്ചൂരി തള്ളി. സ്ത്രീകളെ അധിക്ഷേപിക്കൽ പാർട്ടിയുടെ രീതിയല്ല. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. സ്ത്രീപക്ഷ നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ല. വിജയരാഘവന്റെ പരാമർശം പാർട്ടി സംസ്ഥാന ഘടകം പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *