നിലവിളക്കിലെ തിരികൾ ആർക്കും കൊടുക്കാതെ ഒറ്റയ്ക്ക് കത്തിച്ച സംഭവത്തിൽ കണ്ണന്താനത്തിന്റെ വിശദീകരണം; ‘അത് ഹൈന്ദവ ശാസ്ത്രപ്രകാരമാണ്

  • 15
    Shares

ശിവഗിരി തീർഥാട ടൂറിസം സർക്യൂട്ട് നിർമാണോദ്ഘാടന സമയത്ത് വേദിയിലെ നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. നല്ലാ കാര്യത്തിന്റെ ആരംഭം കുറിക്കാനായി നിലവിളക്ക് കൊളുത്തുമ്പോൾ അതിലെ എല്ലാ തിരികളും ഒരേ വ്യക്തി തന്നെയാണ് തെളിയിക്കേണ്ടതെന്നാണ് ഹൈന്ദവ ശാസ്ത്രങ്ങൾ പറയുന്നതെന്ന് കണ്ണന്താനം പറയുന്നു

വിളക്കിലെ ആദ്യ തിരി തെളിയിച്ച് വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നൽകുമ്പോൾ അദ്ദേഹം അത് വാങ്ങാൻ വിസമ്മതിച്ചു. ഒരാൾ മാത്രം വിളക്ക് കത്തിച്ചാൽ മതിയെന്ന് അദ്ദേഹം പറയുകയായിരുന്നു. വടക്കുകിഴക്കിൽ നിന്ന് തുടങ്ങി ഇടതുവശത്തു കൂടി കത്തിച്ച് വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങൾ പറയുന്നത്. അത് പ്രകാരമാണ് വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിച്ചതെന്ന് കണ്ണന്താനം പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *