ശബരിമല കയറാനായി ആറ് യുവതികൾ കൊച്ചിയിൽ എത്തിയതായി റിപ്പോർട്ട്
സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല ദർശനത്തിനായി ആറ് യുവതികൾ കൊച്ചിയിൽ എത്തിയതായി റിപ്പോർട്ട്. മലബാറിൽ നിന്നും ട്രെയിനിലാണ് ആറ് യുവതികൾ കൊച്ചിയിൽ എത്തിയത്. ഇവരെ പോലീസ് നിരീക്ഷിക്കുകയാണ്. ഇവരുടെ വിശദാംശങ്ങൾ പോലീസ് പരിശോധിക്കുകയാണ്
നിലയ്ക്കലിൽ എത്തിയാൽ ദർശനത്തിന് സൗകര്യം നൽകാമെന്ന് പോലീസ് അറിയിച്ചതായാണ് വിവരം. എന്നാൽ നിലയ്ക്കൽ വരെ ഇവർ സ്വന്തമായി എത്തണമെന്നാണ് പോലീസ് നിലപാട്. ഇത്തവണ ഓൺലൈൻ വഴി 900ത്തിന് മുകളിൽ യുവതികളാണ് ശബരിമല ദർശനത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.