കെ സുരേന്ദ്രനെതിരെ 15 കേസുകൾ നിലവിലുണ്ടെന്ന് മുഖ്യന്ത്രി; എട്ട് കേസുകൾ 2016ന് മുമ്പുള്ളത്

  • 25
    Shares

സന്നിധാനത്ത് ഭക്തയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ റിമാൻഡിൽ തുടരുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ നിലവിൽ 15 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേന്ദ്രനെതിരെ കള്ളക്കേസെടുത്തുവെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്.

15 കേസുകൾ നിലവിലുണ്ട്. പോലീസ് പീഡിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ല. എട്ട് കേസുകൾ 2016ന് മുമ്പുള്ളതാണ്. മൂന്ന് കേസുകൾ അന്വേഷണഘട്ടത്തിലും ബാക്കി വിചാരണയിലുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഒ രാജഗോപാലിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളിൽ ഹാജരാക്കേണ്ടി വരുന്നത്. കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *