ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ; പിണറായിക്ക് നിർണായകം

Loading...
  • 9
    Shares

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പിണറായി ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐയുടെ അപ്പീൽ. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജികളും കോടതിക്ക് മുന്നിലെത്തുന്നുണ്ട്.

ജസ്റ്റിസുമാരായ എൻ വി രമണ, ശാന്തനഗൗഡർ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് പിണറായിയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കുന്നത്. പിന്നീട് ഹൈക്കോടതിയും ഇത് ശരിവെച്ചു. തുടർന്ന് സിബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു

പിണറായിക്കെതിരെ തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണെന്നാണ് സിബിഐ വാദിക്കുന്നത്. കേസിൽ കൂടുതൽ വാദം കേൾക്കണമെന്ന് കോടതി നിരീക്ഷിച്ചാൽ പിണറായിക്ക് വരാനിരിക്കുന്നത് വീണ്ടും പരീക്ഷണങ്ങളുടെ നാളുകളായിരിക്കും. എന്നാൽ അപ്പീൽ തള്ളാനുള്ള സാധ്യതയുമേറെയാണ്. അങ്ങനെയെങ്കിൽ സിബിഐക്ക് കനത്ത തിരിച്ചടിയായിരിക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *