സരിതയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്തത് ഗണേഷ്കുമാറെന്ന് ഉമ്മൻ ചാണ്ടി
സോളാർ കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി. സരിതയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗണേഷ്കുമാറാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 21 പേജുകളുള്ള കത്തിൽ മൂന്ന് പേജ് ഗണേഷ്കുമാർ കൂട്ടിച്ചേർക്കുകയായിരുന്നു
കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉമ്മൻ ചാണ്ടി മൊഴി നൽകിയത്. മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു ഗണേഷ്. ഈ മൂന്ന് പേജിലാണ് തനിക്കും മറ്റ് യുഡിഎഫ് നേതാക്കൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത് തയ്യാറാക്കിയതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
21 പേജുള്ള കാത്താണ് സരിത കൈമാറിയതെന്ന് നേരത്തെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. 21 പേജുള്ള കത്തിന് ശേഷം കൂട്ടിച്ചേർത്ത പേജുകളുള്ള കത്തും സോളാർ കമ്മീഷനിൽ ഹാജരാക്കിയിരുന്നു. എന്നാൽ കത്ത് താൻ തന്നെ എഴുതിയാണെന്ന് സരിത പറഞ്ഞു. ഉമ്മൻ ചാണ്ടി കത്തിനെ ഭയക്കുകയാണെന്നും സരിത കൂട്ടിച്ചേർത്തു